ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

ഉദ്ഘാടനം ചെയ്യപ്പെട്ട ഡബിള്‍ ഡെക്ക് ഫ്ളൈ ഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി. ഇത് പൊതുജന രോഷത്തിന് കാരണമായിരിക്കുകയാണ്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഓഗസ്റ്റ് 2025 (11:20 IST)
bridge
422 കോടി രൂപയുടെ ചിലവില്‍ നിര്‍മിച്ച് പട്നയില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഡബിള്‍ ഡെക്ക് ഫ്ളൈ ഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി. ഇത് പൊതുജന രോഷത്തിന് കാരണമായിരിക്കുകയാണ്. വെറും 53 ദിവസം മുമ്പ്, അതായത് 2025 ജൂണ്‍ 11 ന് ഉദ്ഘാടനം ചെയ്ത ഈ മേല്‍പ്പാലം ബീഹാറിലെ വികസനത്തിന്റെയും നഗര പുരോഗതിയുടെയും പ്രതീകമായി പ്രചരിച്ചിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണത്തിലെ ഈ പരാജയം നിര്‍മ്മാണത്തിന്റെ ഗുണനിലവാരം, കരാറുകാരുടെ ഉത്തരവാദിത്തം, പൊതു ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
 
രാജ്യത്ത് ഇതൊരു ഒറ്റപ്പെട്ട കേസല്ല. പ്രത്യേകിച്ചും ബീഹാറില്‍. വലിയ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ പലപ്പോഴും നിലവാരമില്ലാത്ത വസ്തുക്കള്‍, സുതാര്യതയുടെ അഭാവം, അഴിമതി എന്നിവയാല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
 
ബീഹാറില്‍ മേല്‍പാലങ്ങളും നദിക്കു കുറുകെയുള്ള പാലങ്ങളും ഉദ്ഘാടനങ്ങള്‍ കഴിയുന്നതിനും മുന്നേ തന്നെ തകര്‍ന്നുവീഴുന്നത് സാദാരണമാണ്. തങ്ങളുടെ നികുതിപണം ഇത്തരത്തില്‍ നശിക്കുന്നതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചുതുടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments