കേന്ദ്രസര്‍ക്കാരിന്റെ വാദം ആവര്‍ത്തിച്ച് ശശി തരൂരും: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പിന് ട്രംപ് ഇടപെട്ടിട്ടില്ല
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വാദം ആവര്‍ത്തിച്ച് എംപി ശശി തരൂരും. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പിന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ട്രംപ് വലിയമ്മാവന്‍ ചമയുകയാണെന്നാണ് ഇന്ത്യ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താന്റെ തലയ്ക്കാണ് അടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടന്നു. ട്രംപ് ഒരുപക്ഷേ പാക്കിസ്ഥാനെ വിളിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഇന്ത്യയെ വിളിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ പൂര്‍ണമായും ശശി തരൂര്‍ വിശ്വാസത്തില്‍ എടുക്കുന്നുവെന്ന സൂചനയാണ് ഇതിലുള്ളത്. ഒരു ലേഖനത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാപാരത്തില്‍ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളിയെന്നും ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. പാകിസ്താന്റെ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതാണ് പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായതെന്നാണ് വിശ്വസിക്കുന്നതെന്നും തരൂര്‍ പറയുന്നു.