Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് ഹിന്ദി 'ദൃശ്യം 2'

മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് ഹിന്ദി 'ദൃശ്യം 2'

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 22 നവം‌ബര്‍ 2022 (08:58 IST)
മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് ഹിന്ദി 'ദൃശ്യം 2'. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടുന്നത്. 
 
ആദ്യ ഭാഗം ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ടു. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തില്‍ 64.14 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. എന്നിരുന്നാലും, ബ്രഹ്മാസ്ത്രയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനെ മറികടക്കാന്‍ ദൃശ്യത്തിന് കഴിഞ്ഞില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ 11മിനിറ്റിലും ലോകത്ത് ഒരു സ്ത്രി കൊല്ലപ്പെടുന്നെന്ന് റിപ്പോര്‍ട്ട്