Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി

വാഹന രജിസ്ട്രേഷൻ ഫീസ് പത്തിരട്ടി വർധിപ്പിച്ചു, ലൈസൻസ് നിരക്ക് നാൽപ്പതിൽ നിന്നും 200 രൂപയാക്കി

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി
, ശനി, 7 ജനുവരി 2017 (08:14 IST)
ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയുടെ നിരക്കുകൾ കുത്തനെ കൂട്ടി. വാഹനരജിസ്‌ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെ വര്‍ധിപ്പിച്ചു. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് 2500 ൽ നിന്നും പതിനായിരം രൂപയായി വര്‍ധിപ്പിച്ചു.
 
ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും ഉള്‍പ്പെടുത്തുമ്പോള്‍ നിരക്ക് വീണ്ടുമുയരാം. ലേണേഴ്‌സ് ലൈസന്‍സ് ഫീസ് മുപ്പതില്‍നിന്ന് 150 രൂപയാക്കി. ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് അഞ്ഞൂറില്‍നിന്ന് 1000 രൂപയാക്കി. ഗ്രേസ് കാലയളവിനുശേഷം ലൈസന്‍സ് പുതുക്കുന്നതിന് 300 രൂപയാണ് ഫീസ്. വൈകിയാല്‍ വര്‍ഷംതോറും 1000 രൂപ അധികം നല്‍കണം.
 
ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് അറുനൂറില്‍നിന്ന് 1500 രൂപയായി ഉയര്‍ത്തി. ഇരുചക്രവാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയാക്കി. ഇടത്തരം ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് നാനൂറില്‍നിന്ന് 1000 രൂപയായി ഉയര്‍ത്തി. ഇറക്കുമതിചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് എണ്ണൂറില്‍നിന്ന് 5000 രൂപയാക്കി ഉയർത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധു നിയമന വിവാദം; ഇ പി ജയരാജൻ തന്നെ ഒ‌ന്നാം പ്രതി