Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോസ്‌റ്റല്‍ മുറിക്ക് സമീപം ഡ്രോണ്‍ ക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്താനെന്ന് വിദ്യാര്‍ഥിനികള്‍ - വിമാനമെന്ന് അധികൃതര്‍

ഹോസ്‌റ്റല്‍ മുറിക്ക് സമീപം ഡ്രോണ്‍ ക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്താനെന്ന് വിദ്യാര്‍ഥിനികള്‍ - വിമാനമെന്ന് അധികൃതര്‍
റോഹ്തക് , ശനി, 24 ഓഗസ്റ്റ് 2019 (14:43 IST)
രാത്രിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹോസ്‌റ്റല്‍ മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി പെണ്‍കുട്ടികളുടെ പരാതി. ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിലെ 2500 ഓളം പെണ്‍കുട്ടികളാണ് പൊലീസിനും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയത്.

രാത്രി പത്ത് മണിക്ക് ശേഷമാണ് ഹോസ്‌റ്റല്‍ മുറിയുടെ ജനാലയ്‌ക്ക് സമീപത്തു കൂടി ക്യാമറ ഘടിപ്പിച്ച് ഡ്രോണ്‍ പറക്കുന്നത്. റൂമുകള്‍ക്ക് സമീപം വട്ടമിട്ട് പറക്കുന്ന ഡ്രോണുകള്‍ മുറികളിലെ താമസക്കാരായ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

പരാതി നല്‍കിയിട്ടും യൂണിവേഴ്സിറ്റി അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഡ്രോണ്‍ അല്ലെന്നും അത്  വിമാനമാണെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.

പൊലീസ് പരിശോധനയ്‌ക്കായി എത്തുമ്പോള്‍ ഡ്രോണ്‍ ഹോസ്‌റ്റല്‍ പരിസരത്ത് നിന്നും അപ്രത്യക്ഷമാകും. ഡ്രോണ്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യു‌ പി എക്കെതിരെ മോദി എന്ന വജ്രായുധത്തെ കളത്തിലിറക്കാൻ തന്ത്രങ്ങൾ മെനഞ്ഞത് ജെയ്‌റ്റ്‌ലി