Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കായി നല്‍കുന്ന ഭക്ഷണ സാധനങ്ങളുടേയും ഇറക്കുമതി തീരുവ ഒഴിവാക്കി

അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കായി നല്‍കുന്ന ഭക്ഷണ സാധനങ്ങളുടേയും ഇറക്കുമതി തീരുവ ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 മാര്‍ച്ച് 2023 (19:58 IST)
അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കായി നല്‍കുന്ന ഭക്ഷണ സാധനങ്ങളുടേയും ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ . ദേശീയ അപൂര്‍വരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ധനമന്ത്രാലയം നികുതി പൂര്‍ണമായും ഒഴിവാക്കിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണ് തീരുമാനം. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.
 
2021 ലെ അപൂര്‍വരോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51 ഇനം രോഗങ്ങള്‍ക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു