വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍
വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍
Publish Date: Thu, 18 Jan 2018 (19:58 IST)
Updated Date: Thu, 18 Jan 2018 (20:02 IST)
വനിതാ പൈലറ്റിലെ മദ്യലഹരിയില്‍ പിടികൂടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനം വൈകി. മംഗളൂരുവില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ തുർക്കിഷ് വംശജയായ പൈലറ്റാണ് അമിതമായി മദ്യപിച്ചെത്തിയത്.
ബുധനാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് വനിതാ പൈലറ്റ് മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളില്‍ എത്തിയത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടയുകയും വൈദ്യപരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ ഇവര്‍ അമിതമായി മദ്യപിച്ചതായി കണ്ടെത്തി.
ഇതോടെ വിമാനം അഞ്ച് മണിക്കൂറിലേറെ വൈകി. തുടര്‍ന്ന് മറ്റൊരു പൈലറ്റ് എത്തിയാണ് 180 യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പറന്നത്.
സംഭവം വിവാദമായതോടെ പൈലറ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.