Select Your Language

Notifications

webdunia
webdunia
webdunia
webdunia

Delhi Earthquake: ഡല്‍ഹിയില്‍ ഭൂചലനം; പരിഭ്രാന്തരായി ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി

ഗസിയാബാദ് മേഖലയില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു

Delhi Earthquake: ഡല്‍ഹിയില്‍ ഭൂചലനം; പരിഭ്രാന്തരായി ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി

രേണുക വേണു

, തിങ്കള്‍, 17 ഫെബ്രുവരി 2025 (08:15 IST)
Delhi Earthquake: രാജ്യതലസ്ഥാനത്ത് ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരപരിധിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 
 
ഗസിയാബാദ് മേഖലയില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് ഉറക്കത്തില്‍ ആയിരുന്ന പലരും ഞെട്ടിയെഴുന്നേല്‍ക്കുകയും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. 
 
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹി തന്നെയാണെന്നാണ് വിവരങ്ങള്‍. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു