Webdunia - Bharat's app for daily news and videos

Install App

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 മാര്‍ച്ച് 2025 (20:51 IST)
അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് ഡെങ്കി റൂട്ടുകള്‍ വഴി ആളുകളെ എത്തിക്കുന്ന ഏജന്റ് മാര്‍ക്കെതിരായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ സമന്‍സ് ലഭിച്ചത്. പഞ്ചാബ് സ്വദേശികളായ 10 പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് നോട്ടീസ് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത കുടിയേറ്റം തടയല്‍ നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
 
അതേസമയം സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി. ഉയര്‍ന്ന ചെലവ് കാരണമാണ് ഇത്തരത്തിലുള്ള നാടുകടത്തില്‍ അമേരിക്ക നിര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക്  കടത്തിയത്. ഇതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചത്.
 
ഈ നടപടി ചെലവേറിയതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ത്തിവയ്ക്കാനുള്ള നീക്കം. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പായിട്ടാണ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചത്. അവസാനമായി മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം അമേരിക്കയില്‍ നിന്ന് പോയത്. 
 
അതേസമയം ഇന്ത്യയിലേക്ക് മൂന്ന് തവണയാണ് കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം വന്നത്. ഓരോ യാത്രയ്ക്കും 26 കോടി രൂപ വീതം ചെലവായി എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് മാത്രം ചെലവായത് 78.36 കോടി രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments