Arpita mukherjee: അധ്യാപക നിയമനം കുംഭകോണം: നടി അർപ്പിതയുടെ ആഡംബര ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 28 കോടി രൂപയും ആറ് കിലോ സ്വർണവും!

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 കോടിയോളം രൂപയാണ് ഇ ഡി കണ്ടെടുക്കുന്നത്.

Webdunia
വ്യാഴം, 28 ജൂലൈ 2022 (14:04 IST)
കൊൽക്കത്ത: അധ്യാപക നിയമനം കുംഭകോണവുമായി ബന്ധപ്പെട്ട് നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്നും വീണ്ടും സ്വർണവും പണവും പിടിച്ചെടുത്തു. ബെൽഘാരിയ ടൗൺ ക്ലബിലെ നടിയുടെ ആഡംബര ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 18 കോടി രൂപയും 6 കിലോ സ്വർണവുമാണ് ഇ ഡി കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 കോടിയോളം രൂപയാണ് ഇ ഡി കണ്ടെടുക്കുന്നത്.
 
ദിവസങ്ങൾക്ക് മുൻപ് അർപ്പിതയുടെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നും 21 കോടിയോളം രൂപയും 50 ലക്ഷത്തിൻ്റെ വിദേശകറൻസികളും 20 മൊബൈൽ ഫോണുകളും 70 ലക്ഷത്തിൻ്റെ സ്വർണവും ഇ ഡി കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഇ ഡി ആരംഭിച്ച റെയ്ഡിൽ പണം എണ്ണിതിട്ടപ്പെടുത്തേണ്ടതിനാൽ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചയോടെയാണ് നോട്ടെണ്ണിതീർന്നത്. ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇത് കൊണ്ടുപോയത്.
 
അധ്യാപക നിയമന കുംഭകോണ കേസുമായി ബന്ധപ്പെട്ട് അര്‍പ്പിത മുഖര്‍ജിയെയും ബംഗാൾ വ്യവസായ  മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിനിടെ തൻ്റെ ഫ്ലാറ്റുകൾ മിനിബാങ്കുകളായാണ് മന്ത്രി ഉപയോഗിച്ചിരുന്നതെന്ന് അർപ്പിത തുറന്ന് സമ്മതിച്ചിരുന്നു. ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മീഷൻ വഴി സർക്കാർ സ്കൂളുകളിൽ അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ മന്ത്രി കൈകൂലി വാങ്ങിയെന്നാണ് ആരോപണം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയും മമതയുടെ വിശ്വസ്തനുമാണ് പാർഥ ചാറ്റർജി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments