Plus One trail allotment date changed : പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, നാളെത്തേക്ക് മാറ്റി
പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് തന്നെ ആരംഭിക്കും
Publish Date: Thu, 28 Jul 2022 (07:59 IST)
Updated Date: Thu, 28 Jul 2022 (08:08 IST)
Plus one trail allotment: സംസ്ഥാനത്തെ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെത്തേക്ക് മാറ്റി. അലോട്ട്‌മെന്റ് ഇന്നുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അലോട്ട്‌മെന്റ് നാളെത്തേക്ക് മാറ്റിയ കാര്യം വിദ്യാഭ്യാസവകുപ്പാണ് അറിയിച്ചത്. പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് തന്നെ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തിയതി ഓഗസ്റ്റ് 20 ഉം ആണ്.
How to check Plus One trail allotment:
hscap.kerala.gov.in. ഈ സെറ്റ് സന്ദര്‍ശിച്ചാല്‍ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റും പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളും അറിയാം.