Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ പളനിസാമി മുട്ടുകുത്തുമോ?

ലയനം സാധ്യമാക്കാൻ പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വഴങ്ങുമോ?

പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ പളനിസാമി മുട്ടുകുത്തുമോ?
ചെന്നൈ , വെള്ളി, 21 ഏപ്രില്‍ 2017 (08:16 IST)
തമിഴ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു  മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നത്. അണ്ണാ ഡിഎംകെയിലെ ഈ ലയനം സാധ്യമാക്കാന്‍ പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുട്ടുകുത്തുന്നു. ലയനം സാധ്യമാകാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും തങ്ങള്‍ക്ക് വേറെ വഴി ഇല്ലെന്നും ഒപിഎസ് പക്ഷത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും പളനിസാമി വിഭാഗം പറഞ്ഞു. 
 
ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പളനിസാമി പക്ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാല്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ പളനിസാമി വിഭാഗം സമ്മർദത്തിലാക്കി ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ഒ പനീർസെൽവം വിഭാഗം ആരോപിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി ശശികലയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനും ഉടൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്  പനീർസെൽവം വിഭാഗത്തിലെ കെ പി മുനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്.
 
അതേസമയം അണ്ണാ ഡിഎംകെയിലെ ലയനം സാധ്യമാക്കാന്‍ മുഖ്യമന്ത്രി പദവും ജനറൽ സെക്രട്ടറി സ്ഥാനവും പനീർസെൽവം ആവശ്യപ്പെട്ടുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും തെരഞ്ഞെടുപ്പില്‍ പനീർസെൽവം തന്നെ ജയിക്കുമെന്നും ജയലളിതയുടെ മരണത്തെക്കുറിച്ച് ഉടൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഒപിഎസ് പക്ഷം പറയുന്നു. ലയനം സാധ്യമാക്കാന്‍ പനീർസെൽവം മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് മന്നാർഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്. പക്ഷേ, ഐക്യചർച്ചകള്‍ ഫലം കാണാത്തത് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ: കുരിശ് പൊളിച്ചതിൽ അതൃപ്തി; സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി