ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്‌റ്റോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നുമാണ് ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ ഓഗസ്റ്റ് മാസങ്ങളില്‍ ലാ നിന സംഭവിക്കുകയാണെങ്കില്‍ ഈ വര്‍ഷം ലഭിച്ചതിനേക്കാള്‍ മഴ അടുത്തവര്‍ഷം ലഭിക്കും.
നിലവിലെ പ്രവചനങ്ങള്‍ ഇങ്ങനെയെങ്കിലും എല്‍ നിനോ,ലാ നിനാ പ്രതിഭാസങ്ങളില്‍ കൃത്യമായ പ്രവചനം നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. എല്‍ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറിയാല്‍ പോലും ഈ വര്‍ഷത്തെ മണ്‍സൂണ്‍ കഴിഞ്ഞ മണ്‍സൂണിനേക്കാള്‍ മികച്ചതാകും.ഏപ്രില്‍ കൂണ്‍ മാസങ്ങളില്‍ എല്‍ നിനോ സന്തുലിതാവസ്ഥയിലെത്താന്‍ 79 ശതമാനം സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.