ഡൽഹി; കൊവിഡ് വാക്സിനേഷന് തങ്ങളുടെപക്കലുള്ള വിവരങ്ങൾ ഉപയോഗിയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർകാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദം നൽകി. വാസ്കിനേഷന് വേണ്ടിയല്ലാതെ മറ്റൊന്നിനും വിവരം ഉപയോഗിയ്ക്കരുത് എന്ന കർശന നിബന്ധനയിലാണ് വിവരങ്ങൾ കൈമാറുന്നത്. വാക്സിനേഷൻ ഉപയോഗങ്ങൾക്ക് ശേഷം ഈ വിവരങ്ങൾ ആരോഗ്യവകുപ്പ് നീക്കം ചെയ്യണം എന്നും നിബന്ധനയിലുണ്ട്. ഒരു ബൂത്തിലെ 50 വയസ് കഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങളാണ് കേന്ദ്ര ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മുൻഗണന ക്രമത്തിലുള്ള വാക്സിൻ വിതരണത്തിനാണ് ഇത്.