Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്വേഷ പ്രചരണം: ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ഇന്ത്യ മുന്നണി

Election India News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (08:26 IST)
വിദ്വേഷ പ്രചരണത്തിനെതിരെ ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ഇന്ത്യ മുന്നണി. പ്രതിപക്ഷനേതാക്കളുടെ പോസ്റ്റുകള്‍ അമര്‍ച്ച ചെയ്യുന്നെന്നും വര്‍ഗീതയ വളര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നെന്നും ഇതിന് മെറ്റകാരണമാകുന്നുവെന്നും കത്തില്‍ പറയുന്നു. ബിജെപി നേതാക്കള്‍ ഫേസ്ബുക്കില്‍ വര്‍ഗീയത പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രതവേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 
 
അതേസമയം ബിജെപി ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യമുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്