Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലും ശക്തി നേടിയതോടെ ബിജെപി അഖിലേന്ത്യാ പാര്‍ട്ടിയായി മാറി: ജെപി നദ്ദ

Election

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജൂലൈ 2024 (08:19 IST)
ആന്ധ്രപ്രദേശിലും എന്‍ഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യന്‍ പാര്‍ട്ടിയെന്ന ബോധപൂര്‍വ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയില്‍ സീറ്റ് ഇരട്ടിയാക്കി. 
കേരളത്തില്‍ ആദ്യമായി ബിജെപി വിജയം നേടിയിരിക്കുന്നു. മൂന്നാംതവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ചരിത്രനേട്ടം. മൂന്നാം സര്‍ക്കാര്‍ സ്ഥിരത പ്രധാനം ചെയ്യുന്നു. ഒറീസയില്‍ ബിജെപി ഐതിഹാസിക വിജയം നേടി. ഭാവിയില്‍ തമിഴ്‌നാട്ടിലും ജയിക്കും. ബിജെപി വടക്കേന്ത്യന്‍ പാര്‍ട്ടിയാണെന്ന പ്രചരണം ജനം തള്ളിക്കളഞ്ഞു. ബിജെപി ഇപ്പോള്‍ അഖിലേന്ത്യാ പാര്‍ട്ടിയാണ്. കേരളത്തില്‍ ഗംഭീരമുന്നേറ്റം ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. തിരുവനന്തപുരത്ത് 36% വോട്ട് നേടി. ആറ്റിങ്ങലില്‍ വെറും 16,000 വോട്ടുകള്‍ക്കാണ് നമ്മള്‍ പരാജയപ്പെട്ടത്. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിയാണ് ലീഡ് ചെയ്തത്. 6 മുന്‍സിപാലിറ്റികളില്‍ മുന്നിലാണ്.
 
കോണ്‍ഗ്രസിന് മൂന്ന് തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 45 സീറ്റ് അധികം ഇത്തവണ ബിജെപിക്ക് കിട്ടി. 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. കോണ്‍ഗ്രസിന് കണക്ക് അറിയാത്തതാണ് പ്രശ്‌നം. അതു കൊണ്ടാണ് ഞങ്ങള്‍ ജയിച്ചെന്ന് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് വെറും ഇത്തിള്‍ക്കണ്ണിയായി മാറി. സഖ്യകക്ഷികളുടെ വോട്ടുകൊണ്ടു മാത്രം വിജയിക്കുന്ന പാര്‍ട്ടിയാണത്. ബംഗാളില്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ തോറ്റു തുന്നം പാടി. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക്‌റേറ്റ് വെറും 26% മാത്രമാണ്. അഴിമതി മാത്രമാണ് കോണ്‍ഗ്രസിന്റെ ആശയം. കുടുംബാധിപത്യമാണ് അവരുടെ ലക്ഷ്യം. സ്വന്തം കൊടി പോലും ഒഴിവാക്കിയാണ് വയനാട്ടില്‍ മത്സരിച്ചത്. ബിജെപിക്കാര്‍ മരണം പോലും വരിച്ച് കൊടി ഉയര്‍ത്തുന്നവരാണ്. 15,000 പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ടെങ്കിലും ബിജെപി മാത്രമാണ് ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ദേശീയ സമ്മേളനത്തില്‍ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന് പറഞ്ഞു. 2019 ല്‍ റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയെന്നും ജെപി നദ്ദ പറഞ്ഞു. 
 
2014 ന് മുമ്പും ശേഷവും നമ്മള്‍ പരിശോധിക്കണം. 2014 ന് മുമ്പ് രാജ്യത്ത് അഴിമതിയും ഇരുട്ടുമായിരുന്നു. നയപരമായ സ്തംഭനമുള്ള രാജ്യം. ഒരു അധികാരവുമില്ലാത്ത പ്രധാനമന്ത്രി ഭരിച്ച ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ വെളിച്ചവും സുതാര്യതയും വന്നിരിക്കുന്നു. നിലപാടും വൈദഗ്ധ്യവുമുള്ള ഇന്ത്യയാണ് ഇന്നുള്ളത്. ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്. നേരിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ അഴിമതി ഇല്ലാതായി. സൗജന്യ റേഷനിലൂടെ ദാരിദ്രത്തെ തുടച്ചു നീക്കാനായി. രാജ്യം ഇന്ന് സാമ്പത്തികമായി മുന്നേറുകയാണ്. ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ 15% ഇന്ത്യയുടെ സംഭാവനയാണ്. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി സര്‍ക്കാര്‍ ഇന്ത്യയെ മാറ്റും. കേരളത്തില്‍ ദേശീയപാതാ വികസനം നടക്കുകയാണ്. റെയില്‍വെയും വിമാന സര്‍വീസും മെച്ചപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് കയറ്റുമതി ചെയ്യുന്നുവെന്നും ജെപി നദ്ദ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ്