Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന്‍ മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

electric scooter battery explodes
, വ്യാഴം, 21 ഏപ്രില്‍ 2022 (11:43 IST)
വീട്ടില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിവെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടിറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് എണ്‍പതുകാരന്‍ മരിച്ചു. വീട്ടിലെ മറ്റ് നാല് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. 
 
ബി.രാമസ്വാമി എന്നയാളാണ് ബാറ്ററി പൊട്ടിത്തെറിച്ച് മരിച്ചത്. രാമസ്വാമിയുടെ മകന്‍ ബി.പ്രകാശ് കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്നതാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസം രാത്രി 12.30 നാണ് പ്രകാശ് തന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിയിട്ടത്. പ്രകാശിന്റെ പിതാവ് രാമസ്വാമി, അമ്മ കമലമ്മ, മകന്‍ കല്യാണ്‍ എന്നിവര്‍ ലിവിങ് റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ ബാറ്ററി പൊട്ടിത്തെറിച്ചു. പ്രകാശും അയാളുടെ ഭാര്യ കൃഷ്ണവേണിയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. രാമസ്വാമി മരിക്കുകയും ബാക്കി എല്ലാവര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,380 പേര്‍ക്ക്; മരണം 56