Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുല്‍വാമയില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍; വെടിവയ്‌പില്‍ നാല് സൈനികര്‍ക്ക് പരുക്ക്

jawans injured
ശ്രീനഗര്‍ , തിങ്കള്‍, 18 ഫെബ്രുവരി 2019 (08:00 IST)
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചതോടെയാണ് വെടിവയ്‌പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

കെട്ടിടം സൈന്യം വളഞ്ഞതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും പൊലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.

സിആര്‍പിഎഫ് സൈനിക വ്യൂഹം ആക്രമിച്ച ജയ്ഷെ മുഹമ്മദ് സംഘടനയിലെ ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആദിൽ ധറിന് പുറമെ നിന്നുള്ള സഹായം ലഭിച്ചിരുന്നു.

ഇവരാണ് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ എന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; ഹര്‍ത്താല്‍ തുടങ്ങി - പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും