Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രിയുടെ ഉത്തരവ്: കടലാസ് കമ്പനികള്‍ക്കെതിരെ എന്‍ഫോര്‍സ്മെന്റ് പരിശോധന

കടലാസ് കമ്പനികള്‍ക്കെതിരെ രാജ്യവ്യാപക പരിശോധന തുടങ്ങി

പ്രധാനമന്ത്രിയുടെ ഉത്തരവ്: കടലാസ് കമ്പനികള്‍ക്കെതിരെ എന്‍ഫോര്‍സ്മെന്റ് പരിശോധന
ന്യൂഡല്‍ഹി , ശനി, 1 ഏപ്രില്‍ 2017 (17:22 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരവ് വന്ന് ആഴ്ചകള്‍ക്കകം കടലാസ് കമ്പനികള്‍ക്കെതിരെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡയറക്ടറേറ്റിന്റെ പ്രത്യേക കര്‍മസേനയാണ് ഇത്തരത്തില്‍ ഒരു പരിശോധന തുടങ്ങിയത്.
 
കള്ളപ്പണമിടപാട് നടത്താന്‍ മാത്രമായി ഉപയോഗിക്കുന്ന നിര്‍ജീവമായതും, അനധികൃത ഇടപാടുകള്‍ നടക്കുന്നതും, പേരിന് മാത്രമുള്ളതുമായ കമ്പനികള്‍ കണ്ടെത്തുകയും അതിനെതിരെ നടപടിനടപടിയെടുക്കാനുമാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. നികുതി വെട്ടിപ്പിന് മാത്രമായി ഉള്ളതാണ് ഈ കമ്പനികളെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം.
 
ശനിയാഴ്ച രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നൂറിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടന്നിട്ടുണ്ട്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്താന്‍ ഉണ്ടായിരുന്നത്. ഡല്‍ഹി ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ്, പട്ന റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വര്‍ ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിലും മറ്റു പരിശോധന നടത്തി.
 
പരിശോധന നടത്തിയതില്‍ മുംബൈയില്‍ മാത്രം ഇത്തരത്തിലുള്ള 700 ലധികം കമ്പനികള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, നോയിഡയിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ യാദവ് സിങ് തുടങ്ങിയ പ്രമുഖര്‍ക്ക് ഇത്തരം കമ്പിനിയുമായി ബന്ധമുള്ളതായി സുചന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബുവും മാണിയും ആശ്വസിക്കേണ്ട; ജേക്കബ് തോമസിന് പകരമെത്തുന്നത് ഒരു ‘വമ്പന്‍ സ്രാവ് ’ - പിണറായി മറ്റൊരു തന്ത്രമൊരുക്കുന്നു!