‘ചികിത്സ നല്‍കിയശേഷം മാത്രമേ ചോദ്യം ചെയ്യാവൂ’; ഡികെ ശിവകുമാറിന്റെ കസ്‌റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (20:24 IST)
സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച വരെ നീട്ടി.

ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതി കസ്റ്റഡി നീട്ടി നല്‍കിയത്.

ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എന്നാൽ, ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ചികിത്സ നല്‍കിയശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദ്ദേശം നൽകി.  

വന്‍ സാമ്പത്തിക ഇടപാടുകളാണ് ശിവകുമാറിനെതിരെ ഇ ഡി ഉന്നയിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങള്‍ക്ക് അപ്രസക്തമായ മറുപടിയാണ് ശിവകുമാര്‍ നല്‍കുന്നത്. നിക്ഷേപത്തെക്കുറിച്ചും മറ്റ് കൂട്ട് പ്രതികളെക്കുറിച്ചും കൂടുതല്‍ ചോദിച്ചറിയാല്‍ കുറച്ച് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടിരുന്നു.  

ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ശിവകുമാര്‍ മുഖേനെ നടന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നത്. 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments