രാജ്യത്ത് കൊറോണ വൈറസിന്റെ 'എറ്റ' വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണ കര്‍ണാടകയിലെ മംഗളൂരുവിലാണ് കൊവിഡ് രോഗിയില്‍ നിന്ന് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ദുബായിയില്‍ യാത്ര ചെയ്തിട്ടുള്ള ഈയാളുടെ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വകഭേദത്തെ കണ്ടെത്തിയത്. ഇതുവരെ 23 രാജ്യങ്ങളില്‍ എറ്റ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.
വകഭേദത്തിന്റെ അപകട സാധ്യതകളെകുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വകഭേദങ്ങളെ ലോകാരോഗ്യ സംഘടന രണ്ടു തരത്തിലാണ് വേര്‍തിരിച്ചിരിക്കുന്നത്. ഇതില്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ ആശങ്ക ഉണ്ടാക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.