ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍

537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഏപ്രില്‍ 2025 (10:20 IST)
ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം. പാക് പൗരന്മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞിട്ടും പകുതി പേര്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച വിവരം. ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ തങ്ങുന്ന പാകിസ്ഥാനികളോട് തിരികെ പാകിസ്ഥാനിലേക്ക് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്. 
 
കഴിഞ്ഞദിവസം രാത്രി 10 വരെയാണ് രാജ്യം വിടാനുള്ള സമയം പൗരന്മാര്‍ക്ക് നല്‍കിയിരുന്നത്. മടങ്ങിയവരില്‍ ആറുപേര്‍ കേരളത്തില്‍ നിന്ന് പോയവരാണ്. അതേസമയം 850 ഇന്ത്യക്കാര്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചു നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് കഴിഞ്ഞദിവസം പോലീസ് പിന്‍വലിച്ചു. ദീര്‍ഘകാലമായി കേരളത്തില്‍ കുടുംബവുമൊത്ത് കഴിയുന്നവരാണ് ഇവര്‍. പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരന്മാരാണുള്ളത്. ഇതില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശന വിസയിലും എത്തിയവരാണ്. ഒരാള്‍ ജയിലിലാണ്. സന്ദര്‍ശക വിസയിലെത്തിയ ആറു പേരാണ് തിരിച്ചു പോയത്.
 
അതേസമയം പഹല്‍ഗാം ഭീകരാക്രമണം ജമ്മു കാശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണമെന്നും നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ഈ പിന്തുണ നിലനിര്‍ത്തണമെന്നും ജനങ്ങളെ അകറ്റരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി തുടരുകയാണ്.
 
കഴിഞ്ഞ ദിവസം ജമ്മു കാശ്മീര്‍ തകര്‍ത്തത് 5 ഭീകരരുടെ വീടുകളാണ്. കാശ്മീരിലെ ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയിലെ 3 വീടുകളുമാണ് തകര്‍ത്തത്. ഭീകരന്‍ സാഹിദ് അഹമ്മദിന്റെ വീടുകളും പുല്‍വാമയിലെ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ്, ഹാരിസ് അഹമ്മദ്, അഫ്സാന്‍ ഉല്‍ ഹഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

അടുത്ത ലേഖനം
Show comments