Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമർനാഥ് പാതയിൽ ബോംബുകളും സ്‌നൈപർ ഗണ്ണുകളും, പിന്നിൽ പാകിസ്ഥാനെന്ന് സൈന്യം

അമർനാഥ് പാതയിൽ ബോംബുകളും സ്‌നൈപർ ഗണ്ണുകളും, പിന്നിൽ പാകിസ്ഥാനെന്ന് സൈന്യം
, വെള്ളി, 2 ഓഗസ്റ്റ് 2019 (17:30 IST)
ഡൽഹി: അമർനാഥ് തീർത്ഥയാത്ര പാതയിൽനിന്നും ബോബുകളും സ്പോടകവസ്ഥുക്കളും തോക്കുകളും സൈന്യം കണ്ടെടുത്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമക്കിയത്. അമർനാഥ് യാത്ര അട്ടി മറിക്കാൻ പാകിസ്ഥാൻ സൈന്യത്തിന്റെ സഹയത്തോടെ ഭീകരർ ശ്രമങ്ങൾ നടത്തുന്നതായി വ്യക്തമായ തെളിവുകൾ ലഭിച്ചതായും സൈന്യം വ്യക്തമാക്കി.
 
ജമ്മു കശ്‌മീരിൽ സൈനിക സനിധ്യം വർധിപ്പിച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അമർനാഥ് പാതയിൽൽനിന്നും ആയുധ ശേഖരം കണ്ടെത്തിയത്. അമേരികൻ നിർമ്മിത എം 24 സ്നൈപർ ഗണ്ണുകളും സൈന്യം കണ്ടെത്തിയ അയുധങ്ങളിൽ ഉൾപ്പെടുന്നു. ഏറെ ദൂരെനിന്നും ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ലക്ഷ്യം തെറ്റാതെ വെടിയുതിർക്കാൻ സാധിക്കുന്ന സ്‌നൈപർ ഗണ്ണാണ് എം 24.
 
പകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ അമർനാഥ് തീർത്ഥയത്ര അട്ടിമറിക്കാൻ ഭീകരർ ശ്രമിക്കുന്നതായി രഹസ്യന്വേഷണ വിഭഗത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടീസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൈനുകളും തോക്കുകളും മറ്റു സ്ഫോടക വസ്ഥുക്കളും കണ്ടെടുത്തത് എന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ചാരികളും തീര്‍ഥാടകരും ഉടന്‍ അമര്‍നാഥ് വിടണം; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം - കശ്‌മീര്‍ സൈന്യത്തിന്റെ കൈകളില്‍