ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളികള്‍ അതിരുവിട്ട കലാപങ്ങളും മതമൌലികവാദ പ്രവര്‍ത്തനങ്ങളുമെന്ന് നരേന്ദ്ര മോഡി
ആസിയാന്‍ രാജ്യങ്ങളുടെ പ്രധാനവെല്ലുവിളി തീവ്രവാദമെന്ന് നരേന്ദ്ര മോഡി
ആസിയാന്‍ രാജ്യങ്ങളുടെ പ്രധാനവെല്ലുവിളി തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലാവോസില്‍ നടക്കുന്ന പതിനാലാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മതമൌലികവാദ പ്രവര്‍ത്തനങ്ങളും അതിരുവിട്ട കലാപങ്ങളും വെല്ലുവിളിയാണ്. ഇന്ത്യയുടെ കിഴക്ക് ദര്‍ശന നയത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത് ആസിയാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മേഖലയില്‍ സമാധാനം ഉറപ്പാക്കുവാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കായി രണ്ടുദിവസം പ്രധാനമന്ത്രി ലാവോസില്‍ തുടരും.