Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചപ്പോള്‍ മുഖം വെളുത്ത് സുന്ദരമായി; നാലുമാസങ്ങള്‍ക്ക് ശേഷം 20കാരിയുടെ വൃക്ക തകരാറിലായി

Fair Cream Kidney News

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഫെബ്രുവരി 2023 (20:13 IST)
ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനുപിന്നാലെ 20കാരിയുടെ വൃക്ക തകരാറിലായി. മുംബയിലാണ് സംഭവം. 20കാരിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കുമാണ് വൃക്ക രോഗമുണ്ടായത്. ഇതിനുകാരണം ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മഹാരാഷ്ട്ര അകോലയിലെ ഒരു ബ്യൂട്ടീഷ്യനില്‍ നിന്നാണ് പ്രാദേശികമായി തയ്യാറാക്കിയ ക്രീം വാങ്ങിയത്.
 
ക്രീം ഉപയോഗിച്ചപ്പോള്‍ യുവതിയുടെ മുഖത്ത് മാറ്റങ്ങള്‍ ഉണ്ടാവുകയും കൂടുതല്‍ നിറവും ഭംഗിയും വന്നതായി ആളുകള്‍ അഭിപ്രായം പറയുകയും ചെയ്തു. പിന്നാലെ കുടുംബത്തിലെ എല്ലാവരും ഇത് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് യുവതി ഫെയര്‍നെസ് ക്രീം വാങ്ങി ഉപയോഗിച്ചത്. ഉപയോഗിച്ച് മാസങ്ങള്‍ക്കുശേഷമാണ് ബയോടെക് വിദ്യാര്‍ത്ഥിനിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്കരോഗം കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 41 വർഷം കഠിനതടവ്