Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ അതും പൊളിഞ്ഞു, കള്ളത്തരങ്ങളുടെ കൂമ്പാരമോ ബിജെപി? ആ ചിത്രം ഒരു സിനിമയിലേതായിരുന്നു!

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി, പക്ഷേ തിരിച്ചു കിട്ടിയത് എട്ടിന്റെ പണി!

അങ്ങനെ അതും പൊളിഞ്ഞു, കള്ളത്തരങ്ങളുടെ കൂമ്പാരമോ ബിജെപി? ആ ചിത്രം ഒരു സിനിമയിലേതായിരുന്നു!
കൊല്‍ക്കത്ത , ശനി, 8 ജൂലൈ 2017 (08:24 IST)
ബംഗാള്‍ കത്തുകയാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന രീതിയില്‍, ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കാനായി ബിജെപിയുടെ വനിത നേതാവ് പുറത്തു വിട്ട ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു.
 
ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ വിജേന്ത് മാലിക്ക് ഹിന്ദു സ്ത്രീകളുടെ അവസ്ഥ വെളിവാക്കുന്ന ചിത്രമെന്ന് പറഞ്ഞ് പുറത്തുവിട്ടത് ബോജ്പുരി സിനിമയിലെ ഒരു രംഗമായിരുന്നു. സംഭവം പുറത്തായതോടെ മാലിക്കിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. വ്യാജ ചിത്രം പ്രചരിപ്പിച്ച് ബംഗാളിനെ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് തള്ളിയിടാനായിരുന്നു ബിജൈ നേതാവിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു.
 
കഴിഞ്ഞ ദിവസമായിരുന്നു ഫെയ്‌സ്ബുക്കിലൂടെ ബിജെപി വനിത നേതാവ് ചിത്രം പുറത്തുവിട്ടത്. ഒരു സ്ത്രീയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ ഇത് ബോജ്പുരി സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ മനോജ് തിവാരിയുടെ സിനിമയിലെ രംഗമാണെന്നാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്.
 
webdunia
മനോജ് തിവാരിയുടെ ‘ ഔറത്ത് ഖിലോന നഹി’ എന്ന ചിത്രത്തിലെ രംഗമാണ് ബിജെപി നേതാവ് ഹിന്ദു സ്ത്രീക്കെതിരായ അതിക്രമമെന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഹിന്ദു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും എന്തുകൊണ്ട് ആരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമായിരുന്നു മാലിക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. എന്തു കൊണ്ട് മമത ബാനര്‍ജി ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അവര്‍ പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ‘പ്രമുഖ നടനെ‘ ബൈജു കൊട്ടാരക്കര കാണിച്ച് തരും!