Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; മു​ൻ ര​ഞ്ജി ടീം നാ​യ​ക​ൻ രോ​ഹ​ൻ പ്രേ​മി​നെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി - ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം , വ്യാഴം, 29 മാര്‍ച്ച് 2018 (19:44 IST)
കേ​ര​ളാ ര​ഞ്ജി ടീം ​മു​ൻ നാ​യ​ക​ൻ രോ​ഹ​ൻ പ്രേ​മി​നെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചത് കണ്ടെത്തയതിനെ തുടർന്നാണ് നടപടി. അക്കൗണ്ടന്റ്സ് ജനറൽ ഓഫീസിലെ ഓഡിറ്റർ ജോലിയിൽ നിന്നാണ് രോഹനെ പുറത്താക്കിയത്. 
 
അ​ക്കൗ​ണ്ട​ന്‍റ​സ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ ഓ​ഡി​റ്റ​റായി നിയമനം ലഭിക്കാന്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസംമുമ്പു പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 
 
ബിരുദം അടിസ്ഥാന യോഗ്യതവേണ്ട ഈ തസ്തികയ്ക്കായി ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ഒരു സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണു റോഹന്‍ നല്‍കിയിരുന്നത്. 
 
സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാന്‍ എജീസ് ഓഫിസ് അധികൃതര്‍ അന്വേഷിച്ചപ്പോഴാണു സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു വ്യക്തമായത്. തുടര്‍ന്നു റോഹനെ പിരിച്ചുവിടുകയും ഏജീസ് ഓഫീസ് കേസ് നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 
 
വ്യാ​ജ​രേ​ഖ ച​മ​ച്ചു, ​വ​ഞ്ച​ന നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി രോഹനെതിരെ ക​ന്റോണ്‍‌ മെ​ന്‍റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​ റി​ട്ട. അ​ധ്യാ​പി​ക​ അ​റ​സ്റ്റി​ൽ