കാര്‍ഷിക നിയമം വരുമ്പോള്‍ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം നുണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയമം നടപ്പാക്കിയിട്ട് ആറുമാസമായെന്നും ഇപ്പോള്‍ പെട്ടെന്നുള്ള സമരം പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദം മുലമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാര്‍ഷിക മേഖല ആധുകനിക വത്കരിക്കുന്നതിനും കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കുന്നതിനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ കാര്‍ഷിക നിയമങ്ങള്‍ ഒറ്റ രാത്രികൊണ്ട് നടപ്പാക്കിയതല്ലെന്നും 20-30വര്‍ഷങ്ങളായി ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചര്‍ച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രിയ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.