കർഷക പ്രക്ഷോഭം: ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (09:04 IST)
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 85 ആം ദിവസത്തിലേയ്ക്ക് കടക്കുന്ന ഇന്ന് രാജ്യവ്യാപകമായി കർഷകർ ട്രെയിൻ തടയും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് നാലു മണിക്കൂർ കർഷകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിയ്ക്കുക. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുവരെയാണ് ട്രെയിൻ തടയൽ സമരം. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയിലെ കർഷകരും ട്രെയിൻ തടയും, ബെംഗളുരു, മൈസുരു എന്നിവിടങ്ങളിലായിരിയ്ക്കും കർണാടകയിൽ ട്രെയിൻ തടയുക. സമരം സമാധാനപരമായിരിയ്ക്കും എന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതേസമയം സമരത്തെ നേരിടാൻ റെയിൽവേ സന്നാഹങ്ങൾ ഒരുക്കി. മിക്കയിടങ്ങളിലും കൂടുതൽ സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments