ഡിസംബര്‍ എട്ടിന് രാജ്യത്ത് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കിസാന്‍ മുക്തി മോര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. ഇന്നലെ ഏഴുമണിക്കൂറോളം സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച കൊണ്ട് കാര്യമായ പുരോഗതി ഉണ്ടായില്ല. നിയമം പിന്‍വലിക്കാന്‍ കഴിയില്ലന്നും ഭേദഗതി കൊണ്ടുവരാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കര്‍ഷകര്‍ ഇതിനു തയ്യാറായില്ല. നാളെ രാജ്യത്തുടനീളം പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു.
കര്‍ഷകരുടെ സമരരീതികള്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ദേശിയ തലത്തില്‍ വലിയ പ്രോത്സാഹനമാണ് സമരത്തിന് ലഭിക്കുന്നത്. കായിക താരങ്ങളും സാഹിത്യകാരന്മാരും അവരുടെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി. കൂടാതെ കനേഡിയന്‍ പ്രസിഡന്റും സമരത്തിന് ആശംസ അറിയിച്ചത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.