Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ഷക സമരത്തില്‍ പൊലീസ് നടപടിയില്‍ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍

കര്‍ഷക സമരത്തില്‍ പൊലീസ് നടപടിയില്‍ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 ഡിസം‌ബര്‍ 2021 (12:49 IST)
കര്‍ഷക സമരത്തില്‍ പൊലീസ് നടപടിയില്‍ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞു. ഒരു ചോദ്യത്തിന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറാണ് ഇക്കാര്യം പറഞ്ഞത്. നേരത്തേ കര്‍ഷക സംഘടനകള്‍ സമരകാലയളവില്‍ മരണപ്പെട്ടവരുടെ കണക്ക് 715 എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. 
 
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പഞ്ചാബിലും ഹരിയാനയിലും മരണപ്പെട്ട കര്‍ഷകരുടെ പട്ടിക ലോക്‌സഭയില്‍ വച്ചു. അതേസമയം കര്‍ഷക സമരം ഒത്തുതീര്‍പ്പായതോടുകൂടി ദില്ലി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ മാറിത്തുടങ്ങി. ഇന്നുരാവിലെ മുതല്‍ തന്നെ ടെന്റുകള്‍ അഴിച്ചുമാറ്റിത്തുടങ്ങി. ഏകദേശം പേരും ട്രാക്ടറുകളിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദില്ലി അതിര്‍ത്തിയില്‍ നിന്നും കര്‍ഷകര്‍ മാറിത്തുടങ്ങി