Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ധ്യതാ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ എത്തി, ശരീരത്തിൽ 'സ്ത്രീ അവയവങ്ങൾ'; ഞെട്ടി ഡോക്ടർമാർ

ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവയാണ് യുവാവിന്റെ ശരീരത്തില്‍ കണ്ടത്.

വന്ധ്യതാ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ എത്തി, ശരീരത്തിൽ 'സ്ത്രീ അവയവങ്ങൾ'; ഞെട്ടി ഡോക്ടർമാർ
, ശനി, 13 ജൂലൈ 2019 (14:56 IST)
വന്ധ്യതാ ചികിത്സക്കെത്തിയ യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാർ‍. മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവയാണ് യുവാവിന്റെ ശരീരത്തില്‍ കണ്ടത്.
 
ലോകത്തില്‍ തന്നെ ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പുരുഷ ശരീരത്തില്‍ സ്ത്രീ അവയവങ്ങളുമുള്ള അവസ്ഥയാണിത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയം അടിവയറ്റിനുള്ളിലായിട്ടാണ് കാണപ്പെട്ടത്.ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളത്. ഇതേതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സ്ത്രീ അവയവങ്ങള്‍ കണ്ടെത്തിയത്. അവ എല്ലാം ശരീരത്തില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും യുവാവിന് കുട്ടികളുണ്ടാകാനുള്ള സാദ്ധ്യതയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസുദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടി; കളിത്തോക്കെന്നറിയാതെ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു