ഫർണിച്ചറും വസ്ത്രങ്ങളും വാങ്ങിക്കാൻ പ്രതിശ്രുത വധുവിനോട് 25 ലക്ഷം ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറി

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (13:04 IST)
വിവാഹം ഉറപ്പിച്ച ശേഷം വധുവിനോട് ലക്ഷങ്ങൾ ചോദിച്ച പ്രതിശ്രുത വരനെതിരെ പരാതി. ബാങ്ക് ജീവനക്കാരിയായ 24 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ചതിനു ശേഷം ലക്ഷങ്ങൾ ചോദിച്ചുവെന്നും നൽകാൻ വിസമ്മതിച്ചതോടെ വരനും കൂട്ടരും വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യാന്തര വിമാനക്കമ്പനി ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
 
യുവാവും യുവതിയും ഒരുവര്‍ഷമായി പരസ്പരം അറിയുന്നവരാണ്. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും. വിവാഹത്തോടനുബന്ധിച്ച് തന്റെ വീട്ടുകാരിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയിരുന്നുവെന്നും പിന്നീടും പണം ചോദിച്ചപ്പോഴാണ് പ്രശ്നം ആയതെന്നും പരാതിയിൽ പറയുന്നു. 
 
ഫര്‍ണിച്ചറും വസ്ത്രങ്ങളും വാങ്ങാനാണെന്നു പറഞ്ഞാണ് തുക വാങ്ങിയത്. അതിനുശേഷം 25 ലക്ഷം രൂപ കൂടി ചോദിച്ചു. ഇതിനു  വിസമ്മതിച്ചോടെ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. കബളിപ്പിക്കലിനും വിശ്വാസവഞ്ചനയ്ക്കുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരട് ഫ്ലാറ്റ് പൊളിക്കൽ; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു