Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതഞ്ജലിയുടെ കൊവിഡ് മരുന്ന്: ബാബ രാംദേവ് അടക്കം അഞ്ച് പേർക്കെതിരെ എഫ്ഐആർ

പതഞ്ജലിയുടെ കൊവിഡ് മരുന്ന്: ബാബ രാംദേവ് അടക്കം അഞ്ച് പേർക്കെതിരെ എഫ്ഐആർ
, ശനി, 27 ജൂണ്‍ 2020 (17:12 IST)
കൊവിഡ് ഭേദമാക്കുന്ന ആയുർവേദമരുന്ന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്ക് എതിരേ കേസ്.ജയ്‌പൂർ പോലീസാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പതഞ്ജലിയുടെ മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന പേരിൽ ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
 
ചൊവ്വാഴ്ച്ച ഹരിദ്വാറിലാണ് കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്ന പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകള്‍ക്കകം കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു.മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നും സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടു.
 
പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണില്‍ ആന്‍ഡ് സ്വാസരി'എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് അവകാശപ്പെട്ടിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റു സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് വിവാഹ ചടങ്ങിനുപോകാന്‍ അനുമതി നൽകില്ല