Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാര്‍ഖണ്ഡിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു

Fire Breaks Out

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 ജനുവരി 2023 (14:22 IST)
ജാര്‍ഖണ്ഡിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ദന്‍ബാധിയിലെ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിലാണ് ആറുപേര്‍ മരിച്ചത്. മരിച്ചവരില്‍ മെഡിക്കല്‍ ദമ്പതികളും ഉണ്ട്. നഴ്‌സിംഗ് ഹോം കം പ്രൈവറ്റ് ഹൗസിന്റെ സ്റ്റോറൂമില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
 
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. സംഭവത്തെ കുറച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ വൈദ്യുതിനിറക്ക് കൂട്ടും