Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വ്യാഴാഴ്ച കേരളത്തിലെത്തും

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വ്യാഴാഴ്ച കേരളത്തിലെത്തും
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (18:55 IST)
ഡൽഹി: സംസ്ഥാനം നേരിട്ട കടുത്ത പ്രളയക്കെടുതി വിലയിരുത്താനായി അടുത്ത കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും . വിവിധ കേന്ദ്ര  മന്ത്രാലയങ്ങളിൽ  നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേരളത്തിൽ എത്തുക.
 
അഞ്ച് ദിവസം സംഘം കേരളത്തിൽ ഉണ്ടാകും പ്രളയത്തിൽ കേരളത്തിലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളെ വിശദമായി സമിതി പരിശോധിക്കും. പ്രളയക്കെടുതി വിലയിരുത്തി കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാ‍നത്തിലായിരുക്കും കേരളത്തിനു നൽകേണ്ട അധിക സഹായത്തെക്കുറിച്ച് കേന്ദ്ര സർക്കാർ  അന്തിമ തീരുമാനം എടുക്കുക. 
 
കേരലത്തിന് അധിക സഹായം നൽകുന്നതിനായി പ്രത്യേക കേന്ദ്ര സംഘത്തെ കേളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്തി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ നേരത്തെ  തൃശൂർ ജില്ലയിലെ പ്രലയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് അറസ്റ്റില്ല; ഏഴുമണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി, തെളിവുകൾ പലതും എഡിറ്റുചെയ്തുണ്ടാക്കിയതെന്ന് ഫ്രാങ്കോ മുളക്കൽ, നാളെ രാവിലെ 11 മണിക്ക് വീണ്ടും ഹാജരാവണം