ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കം; ബിഹാറിൽ 25 മലയാളികൾ കുടുങ്ങി
ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവർ കുടുങ്ങിയത്.
Publish Date: Sun, 29 Sep 2019 (11:10 IST)
Updated Date: Sun, 29 Sep 2019 (11:15 IST)
വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിലാണ് പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവർ കുടുങ്ങിയത്. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്.
ഇവർ താമസിച്ചിരുന്ന ഫ്ളാറ്റുകളുടെ ആദ്യനില വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. എന്നാൽ രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മഴക്കെടുതിയിൽ ഇതുവരെ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 48 ആയി.ബീഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.