മുംബൈ എഡിജിപി ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; വിശദമായ അന്വേഷണത്തിന് പൊലീസ്

മുംബൈ എഡിജിപി ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; വിശദമായ അന്വേഷണത്തിന് പൊലീസ്

Webdunia
വെള്ളി, 11 മെയ് 2018 (16:15 IST)
മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.
ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടിൽ വെച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷമാണ് ഹിമാൻഷു റോയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ക്യാൻസർ രോഗ ബാധിതനായിരുന്ന ഹിമാൻഷു റോയ് കഴിഞ്ഞ കുറേ നാളുകളായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

രാജ്യം ശ്രദ്ധിച്ച നിരവധി കേസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്. ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവയ്പ്പ് കേസ്, മുംബൈ ഭീകരാക്രമണം, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധം, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങിയവ അന്വേഷിച്ചത് ഹിമാൻഷു റോയ് ആണ്.

1988ലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ബാച്ച് അംഗമാണ് ഹിമാൻഷു റോയ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments