Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാറും; അഞ്ച് പേര്‍ പിടിയില്‍

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാറും; അഞ്ച് പേര്‍ പിടിയില്‍

whatsapp harthal
തിരുവനന്തപുരം , ശനി, 21 ഏപ്രില്‍ 2018 (14:02 IST)
കത്തുവയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും ആക്രമം അഴിച്ചു വിടുകയും ചെയ്‌തവരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും.

തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ വിഎച്ച്പി പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണെന്ന് പൊലീസ് വ്യക്തമാക്കി. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പിടിച്ചെടുത്ത ഫോണ്‍ പൊലീസ് സൈബർ സെല്ലിനു കൈമാറി.

രാജ്യത്താകെ അംഗങ്ങളുളള ‘വോയ്സ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള നാലു വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നു പൊലീസ് വ്യക്തമാക്കി. മറ്റു ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രഖ്യാപിത ഹർത്താലിനെ തുടർന്ന്‌ അറസ്റ്റിലായവരെ പിന്തുണച്ച് സാംസ്കാരിക പ്രവർത്തകർ; സർക്കാർ ചെയ്യുന്നത് മനുഷ്യാവകാഷ ലംഘനം എന്ന് ആരോപണം