Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി സിദ്ധരാമയ്യ; വീഡിയോ വൈറൽ

former karnataka chief minister
മൈസൂരു , തിങ്കള്‍, 28 ജനുവരി 2019 (17:28 IST)
മൈസൂരുവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ പരാതിപറയാനെത്തിയ സ്‌ത്രീയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മോശമായി പെരുമാറിയത് വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
 
പരാതി പറയാനെത്തിയ യുവതിയെ ചീത്തവിളിക്കുകയും അവരുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. യതീന്ദ്രയെ കാണാനോ കാര്യങ്ങള്‍ ധരിപ്പിക്കാനോ സാധിക്കുന്നില്ലെന്ന പരാതിയാണ് പരിപാടിക്കിടെ സ്ത്രീ ഉന്നയിച്ചത്. 
 
കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന സിദ്ധരാമയ്യയുടെ മേശയുടെ തൊട്ടെതിര്‍വശത്തു നിന്നായിരുന്നു സ്ത്രീ പരാതി പറഞ്ഞത്. ഇതോടെ പ്രകോപിതനായ സിദ്ധരാമയ്യ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
 
സിദ്ധരാമയ്യയുടെ അതിക്രമത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും സിദ്ധരാമയ്യയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ബിജെപി നേതാവ് എസ് പ്രകാശ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെസ്റ്റിന്റെ സന്ദേശങ്ങൾ പ്രേരണയായി, ആൻലിയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; കൊലപാതകം എന്നതിന് തെളിവ് കണ്ടെത്താനായില്ല