സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് സംഭവം. സൈനികര്‍ തമ്മിലെ വാക്കുതര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു.