പതിമുന്നുകാരിയെ അധ്യാപകര്‍ പീഡിപ്പിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്കി - ലൈംഗികമായി ഉപയോഗിച്ചത് എട്ട് അധ്യാപകര്‍
പതിമുന്നുകാരിയെ അധ്യാപകര്‍ ഒന്നര വർഷത്തോളം പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായി
വിദ്യാർഥിനിയെ അധ്യാപകർ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കി. രാജസ്ഥാൻ ബിക്കാനെറിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയായ പതിമുന്നുകാരിയെയാണ് എട്ട് അധ്യാപകര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ഒന്നരവർഷത്തോളം പീഡിപ്പിച്ചത്.
2015 ഏപ്രിൽ മാസമാണ് ആദ്യമായി പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് സ്കൂളിലെ അധ്യാപകര്‍ ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ പലവിധ മരുന്നുകളും നല്കി.
അടുത്തിടെ പെൺകുട്ടിക്ക് രക്താർബുദമാണെന്നാണ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്കിടെയാണ് പീഡനവിവരം പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.