Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു

സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു

സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു
ന്യൂഡല്‍ഹി , ബുധന്‍, 29 ജൂണ്‍ 2016 (11:27 IST)
സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ ക്യാമ്പസില്‍ കൂട്ടമാനഭംഗം ചെയ്തു. ഈസ്റ്റ് ഡല്‍ഹിയിലെ സ്വകാര്യസ്‌കൂളില്‍ ഞായറാഴ്ച വൈകുന്നേരം 06.30നാണ് സംഭവം.
 
സ്‌കൂളിന് സമീപത്ത് കച്ചവടം ചെയ്യുന്നയാളും സ്‌കൂള്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി കടക്കാരനെ പെണ്‍കുട്ടിക്ക് പരിചയമുണ്ട്. ഞായറാഴ്ച വൈകുന്നേരം മാര്‍ക്കറ്റിലേക്ക് പോയ പെണ്‍കുട്ടിയെ സ്‌കൂളില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് കടക്കാരന്‍ സ്‌കൂളിലേക്ക് കൂട്ടികൊണ്ടുപോയി.
 
സ്‌കൂള്‍ ഓഫീസിന് മുന്നില്‍ പെണ്‍കുട്ടിയെ നിര്‍ത്തി അകത്തേക്ക് പോയ കടക്കാരന്‍ സെക്യൂരിറ്റിയുമായി മടങ്ങി വന്ന് പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ കനത്ത മഴയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി; കൃഷി ഉള്‍പ്പെടെ വ്യാപക നാശനഷ്ടം