Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടും കുറ്റവാളിയെ രക്ഷിക്കാൻ എ‌‌കെ 47നുമായി ഗുണ്ടാസംഗം പൊലീസ് സ്റ്റേഷനിൽ, നടന്നത് സിനിമ കഥയെ വെല്ലുന്ന സംഭവം !

കൊടും കുറ്റവാളിയെ രക്ഷിക്കാൻ എ‌‌കെ 47നുമായി ഗുണ്ടാസംഗം പൊലീസ് സ്റ്റേഷനിൽ, നടന്നത് സിനിമ കഥയെ വെല്ലുന്ന സംഭവം !
, വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:58 IST)
ജെയ്‌പൂർ: അഞ്ച് കൊലപാതക കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ രക്ഷിക്കാൻ. ഏകെ 47 തോക്കുകളുമായി ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷൻ അക്രമിച്ചു. രാജസ്ഥാനിലെ ആൽവാറിൽ വെള്ളിയാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 
 
വിക്രം ഗുർജർ എന്ന് കുറ്റവളിയെ മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ ബെഹ്റോർ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ 20 അംഗ സംഘം. എകെ 47 തോക്കുകൾ ഉപയോഗിച്ച് 40 റൗണ്ട് വെടിയുതിർത്ത് സ്ഥലത്ത് ഭീകരാന്തക്ഷം സൃഷ്ടിച്ചു. തുടർന്ന് വിക്രം ഗുർജനെ ലോക്കപ്പിൽനിനുമിറക്കി രക്ഷപ്പെടുകയായിരുന്നു.
 
ഇടക്ക് വച്ച് അക്രമി സംഘം യാത്ര ചെയ്തിരുന്ന കാർ കേടായതോടെ റോഡിലൂടെ കടന്നുപോയ ഒരു സ്കോർപിയോ കാർ തോക്കുകട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. പിന്തുടർന്നെകിലും അക്രമികളെ പിടികൂടാൻ സധിച്ചില്ല എന്ന് ബെഹ്റോൻ എസ്‌പി അമർ ദീപ കപൂർ പറഞ്ഞു.
 
സംഘത്തെ പിടികൂടുന്നതിനായി സ്പെഷ്യൽ ഓപ്പറേഷൻ ടീമിനെ നിയോഗിച്ചു. പൊലീസ് കോൺസ്റ്റബിൾ അടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് വിക്രം ഗുർജൻ. ഹരിയാന സർക്കാർ 5 ലക്ഷം രൂപ ഇനാം പ്രഖ്യപിച്ച വിക്രമിനെ ചൊവ്വാഴ്ചയാണ് ബെഹ്റോർ പൊലീസ് അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസീമിനും ശിവരഞ്ജിത്തിനും ജയിലില്‍ വീണ്ടും ‘പരീക്ഷ’; കോടതിയിൽ അപേക്ഷ നല്‍കി