പുണെ: കാർഷിക വിളകൾക്ക് നിശ്ചിത വരുമാനം ഇല്ലെന്നും ആകെ നഷ്ടത്തിലാണെന്നും അതിനാൽ കഞ്ചാവ് കൃഷി നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് കർഷകൻ അപേക്ഷിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കഞ്ചാവിന് നല്ല വില ലഭിക്കും എന്നും എന്നാൽ മറ്റു വിളകൾക്ക് ഇവ ലഭിക്കില്ലെന്നും ജില്ലാ ഭരണകൂടത്തിന് നൽകിയ അപേക്ഷയിൽ കർഷകൻ വിവരിച്ചിട്ടുണ്ട്.
സോലാപൂരിൽ എമോഹോർ തഹസീൽ പ്രദേശത്തെ കർഷകനായ അനിൽ പട്ടേൽ ആണ് ജില്ലാ കളക്ടർക്ക് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. കർഷകന്റെ രണ്ടേക്കറിലെ കൃഷി സ്ഥലത്താണ് കഞ്ചാവ് കൃഷി നടത്താൻ അനുമതി നൽകാൻ അപേക്ഷിച്ചിരിക്കുന്നത്.
എന്നാൽ ഈ അപേക്ഷ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് ഒരു പബ്ലിസിറ്റി സ്റ്റാൻഡാണെന്നും പോലീസ് പറയുന്നു. നിയമ പ്രകാരം കഞ്ചാവ് കൃഷി നിരോധിച്ചിട്ടുള്ളതാണ്. അതെ സമയം കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ടു തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌താൽ ഭരണകൂടത്തിന് ആയിരിക്കും ഇതിനെ ഉത്തരവാദിത്തം എന്നും കർഷകൻ പറയുന്നു.