രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കൂട്ടിയത്. സിലിണ്ടറിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് 350 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. കേരളത്തില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1110 രൂപയായി. 19കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി.
പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.