Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിവിരുദ്ധ പീഡനം: ഗോരക്ഷാദള്‍ നേതാവ്​ അറസ്റ്റിൽ

പഞ്ചാബിലെ ഗോരക്ഷാദൾ നേതാവ്​ സതീഷ്​കുമാർ അറസ്റ്റിൽ

പ്രകൃതിവിരുദ്ധ പീഡനം: ഗോരക്ഷാദള്‍ നേതാവ്​ അറസ്റ്റിൽ
പട്യാല , ഞായര്‍, 21 ഓഗസ്റ്റ് 2016 (14:44 IST)
പഞ്ചാബിലെ ഗോരക്ഷാദൾ നേതാവ്​ സതീഷ്​കുമാർ അറസ്റ്റിൽ. പട്യാല പൊലീസാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ വര്‍ഗീയലഹള, കവര്‍ച്ച, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
 
കന്നുകാലി വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. ആഗസ്ത് ആറിനായിരുന്നു ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സതീഷ് കുമാറും കൂട്ടാളികളും പശുക്കളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ എത്തിച്ച് തന്നെ മര്‍ദ്ദിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്
 
നിരവധി ആളുകളാണ് ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ പരാതിയുമായി പഞ്ചാബ്​ പൊലീസിനെ സമീപിച്ചിട്ടുള്ളത്. ഗോസംരക്ഷണ പ്രവർത്തകരിൽ ഭൂരിഭാഗം  പേരും സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലെ സ്‌ത്രീപ്രവേശനം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍