Webdunia - Bharat's app for daily news and videos

Install App

''ശശികലയ്ക്ക് അത്രയും ശിക്ഷ കിട്ടിയാൽ പോര'' - ഗൗതമിയുടെ വാക്കു‌കൾക്ക് ഇരട്ടിമൂർച്ച

ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം; ചിന്നമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഗൗതമി

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (12:49 IST)
ജയല‌ളിത മരിച്ചപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഗൗതമി ശക്തമായി പ്രതികരിച്ചിരുന്നു. ജയലളിതയുടെ മരണം ഉറപ്പായതു മുതൽ അമ്മയുടെ തോഴിയായ ശശികലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ ആരോപണം ഉന്നയിച്ചിരുന്നു. 
 
ഇപ്പോൾ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകാനൊരുങ്ങുമ്പോഴും 'ചിന്നമ്മ'യ്ക്കെതിരെ വീണ്ടും രൂക്ഷമായ പ്രസ്താവനയുമായി ഗൗതമി രംഗത്തെത്തിയിരിക്കുകയാണ്. 
‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോര'' .–ഗൗതമി പറഞ്ഞു.
 
അനധികൃതസ്വത്തുകേസിലാണ് വി കെ ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു. ബെംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments