Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപേക്ഷിച്ച കിണറ്റിൽ വീണ്ടു വെള്ളമെത്തി; കോരിയെടുത്ത വെള്ളത്തിന് പെട്രോളിന്റേയും ഡീസലിന്റേയും ഗന്ധം, ഗ്രാമം മുഴുവൻ അന്ധാളിപ്പിൽ

കിണറ്റിൽ വെള്ളത്തിന് പകരം പെട്രോൾ

ഉപേക്ഷിച്ച കിണറ്റിൽ വീണ്ടു വെള്ളമെത്തി; കോരിയെടുത്ത വെള്ളത്തിന് പെട്രോളിന്റേയും ഡീസലിന്റേയും ഗന്ധം, ഗ്രാമം മുഴുവൻ അന്ധാളിപ്പിൽ
ഗയ , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (07:59 IST)
വെള്ളമില്ലാത്തതിനെ തുടർന്ന് നാട്ടുകാർ ഉപേക്ഷിച്ച കിണറ്റിൽ പെട്രോൾ കണ്ടെത്തി. ബീഹാറിലെ ഗയ ജില്ലയിലെ രാംപൂര്‍ താന ഏരിയയിലാണ് അതിശയകരമായ സംഭവം നടന്നത്. ഉപേക്ഷിച്ച രണ്ട് കിണറുകളിലും ഇന്ധനം നിറഞ്ഞു. ഇതു കാണാൻ നിരവധി പേരാണ് സ്ഥലത്തേക്കൊഴുകി എത്തുന്നത്. സംഭവം വാർത്തയായതോടെ ജില്ലാ ഭരണാധികാരികളെത്തി കിണറിന്റെ നിയന്ത്രണം ഏറ്റെടുത്തു.
 
ഉപേക്ഷിച്ച കിണറ്റിൽ വെള്ളമെത്തിയതിന്റെ സന്തോഷത്തിൽ നാട്ടുകാരിൽ ചിലർ വെള്ളം കോരിയെടുത്തപ്പോഴാണ് വെള്ളത്തിന് പെട്രോളിന്റേയും ഡീസലിന്റേയും സമ്മിശ്രഗന്ധം അനുഭവപ്പെട്ടത്. സംശയം തീർക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തിയപ്പോഴാണ് സംഭവം ഉറപ്പിച്ചത്. സംഭവം വാർത്തയായതോടെ പലരും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷം സൃഷ്ടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മാസത്തിനകം പുതുച്ചേരി ശുചീകരിച്ചിക്കണം; ഇല്ലെങ്കില്‍ താന്‍ സ്ഥാനമൊഴിയും: കിരൺ ബേദി