സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. അപകടത്തില്‍ 14 പേരില്‍ 13 പേരും മരണപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ആണ് ജീവനോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം വില്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
നീലഗിരിക്ക് സമീപം കൂനൂരില്‍ ഉണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തില്‍ ഞെട്ടിതരിച്ചിരിക്കുകയാണ് രാജ്യം. ഗുരുതര പരിക്കുകളോടെ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ ഒരു അപകടത്തില്‍ നിന്നും ബിപിന്‍ റാവത്ത് രക്ഷപ്പെട്ടിരുന്നു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നതില്‍ നിന്നായിരുന്നു അന്ന് റാവത്ത് രക്ഷപ്പെട്ടത്. അന്ന് ലഫ്റ്റണന്റ് ജനറലായിരുന്നു ബിപിന്‍ റാവത്ത്.